ഒരു ക്വിയർ വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും റിയലിസ്റ്റിക് ആിയിട്ടുള്ളതും ഏറ്റവും പേടിപ്പിക്കുന്നതുമായ ഒരു സ്റ്റേജ് ആണ് കമിങ് ഔട്ട് എന്നുള്ളത്. കമിങ്ങ് ഔട്ട് എങ്ങനെ ചെയ്യാമെന്ന് പറയുക അതിനോടൊപ്പം എങ്ങനെയൊക്കെ ചെയ്യരുത് എന്ന് പറയുക, ഈ ഒരു കാര്യമാണ് ഞാൻ പ്രധാനമായും ഫോക്കസ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.
രണ്ടാമത് പറഞ്ഞ കാര്യം നമ്മൾ ഒരുപാട് സംസാരിക്കേണ്ട ഒരു വിഷയം കൂടിയാണ്. എന്തുകൊണ്ട് നമ്മൾ ചില സാഹചര്യത്തിൽ നമ്മൾ കം ഔട്ട് ചെയ്യരുത്. അതിനൊരുപാട് കാരണങ്ങളുണ്ടാവും. അപ്പോൾ ആ കാരണങ്ങളെ എല്ലാം കൂടെ ചേർത്തിട്ടുള്ള സെഷനാണ് ഇത്.
ഞാൻ ഇത് കൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ ഒന്ന് കമിങ് ഔട്ട് എന്ന് വച്ചാൽ എന്താണ് എന്ന് മനസ്സിലാക്കുക. പിന്നീട് ക്വിയർ വ്യക്തികൾക്കിടയിൽ കമിങ് ഔട്ട് എന്തുകൊണ്ട് ഇത്രക്ക് ഇംപോർട്ടന്റാവുന്നു എന്ന് ഒന്ന് ഡിസ്കസ് ചെയ്യുക. കമിങ് ഔട്ടിനെക്കുറിച്ചുള്ള നിലവിലെ ഐഡിയകളെക്കുറിച്ചിട്ട് നമുക്ക് ചർച്ച ചെയ്തിട്ട് അതിന്റെ പ്രശ്നങ്ങളെന്തൊക്കെയാണ്, നമ്മൾ നിലവിൽ മനസ്സിലാക്കി വെച്ചിരിക്കുന്ന കമിങ് ഔട്ട് രീതികളുടെയൊക്കെ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഇൻട്രഡ്യൂസ് ചെയ്യുക, ചർച്ച ചെയ്യുക എന്നതും, കമിങ് ഔട്ടിന്റെ സാമൂഹ്യവും രാഷ്ട്രീയവും ആയിട്ടുള്ള കാര്യങ്ങൾ, എന്തൊക്കെ സോഷ്യൽ എലമെന്റ്സും എന്തൊക്കെ പൊളിറ്റിക്കൽ ആസ്പെക്ട്സും കമിങ് ഔട്ടുമായി ബന്ധപ്പെട്ട് ഉണ്ട്. അതൊരു സിംപിൾ ആക്ട് അല്ല എന്നും അതിനെ ഒരുപാട് കാര്യങ്ങൾ സ്വാധീനിക്കുകയും അതിന് ഒരുപാട് കാര്യങ്ങളെ സ്വാധീനിക്കാൻ കഴിയുകയും ചെയ്യുമെന്നും കൂടി മനസ്സിലാക്കിക്കൊണ്ടുള്ള ഒരു സംസാരം.
പിന്നെ കമിങ് ഔട്ടിന്റെ പ്രാക്ടിക്കാലിറ്റി , പ്രായോഗികത. എങ്ങനെ പ്രായോഗികമായി നമുക്ക് ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യാം എന്നുള്ള ഒരു കാര്യം, ഇതെല്ലാം കൂടി കവർ ചെയ്ത് പോകുന്ന രീതിക്കാണ്. ഞാൻ ഉദ്ദേശിച്ചിരിക്കുന്നത്.
എന്താണ് കമിങ് ഔട്ട്
അപ്പോൾ എന്താണ് കമിങ് ഔട്ട് എന്നുള്ളതാണ് എന്റെ ഒന്നാമത്തെ പോയിന്‍റ്. അപ്പോൾ കമിങ് ഔട്ടിന്റെ ഒരു ഡെഫനിഷ്യൻ പറയുകയാണെങ്കിൽ, ഇപ്പോൾ ക്വിയർ തിയററ്റിക്കൽ ആയ ഒരു അപ്പ്രോച്ചിൽ പറയുന്നത് There is no universal definition or universal meaning to anything എന്നാണ്. ഒന്നിനും ഒരു അർത്ഥമല്ല, ഒരു നിർവ്വചനമല്ല ഇള്ളത്, കോൺടക്സ്റ്റ് അനുസരിച്ച്, വ്യക്തികൾ അനുസരിച്ച്, സാംസ്കാരികമായിട്ടുള്ള ഒരു ഇടപെടൽ അനുസരിച്ച് അർത്ഥങ്ങളും ഡെഫനിഷ്യനുകളും മാറിക്കൊണ്ടിരിക്കും.
അപ്പോൾ നമ്മൾ, ഇപ്പോ പറയുന്ന ഒരു അർത്ഥമെന്ന് പറയുന്നത്, ഇപ്പോൾ നിലവിലത്തെ നമ്മുടെ ടോക്കിനെ എങ്ങനെയാണോ മുന്നോട്ട് കൊണ്ടുപോവാൻ പറ്റുന്നത് അതിന് ഏറ്റവും അവശ്യമുള്ള ഒരു സിംപിൾ എക്സ്പ്ലനേഷനാണ് ഞാൻ ഉപയോഗിക്കുന്നത്.
So this is not a universal idea about coming out എന്നൊരു വാണിങ് കൂടെ പറഞ്ഞിട്ടാണ്. ഇതിൽ പറയാൻ പോവുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും This is a one story about a thing എന്ന് മാത്രമേ പറയാൻ പറ്റൂ. നമ്മള് പറയുന്ന കാര്യത്തെക്കുറിച്ചുള്ള ഒരു കഥ, ഒരു വെർഷൻ ഇതാണ് എന്നുള്ളതായിരിക്കും നമ്മുടെ പ്രധാനപ്പെട്ട പോയിന്റ്.
അപ്പോൾ കമിങ് ഔട്ടിനെക്കുറിച്ചുള്ള നമ്മുടെ പ്രധാന ഐഡിയ, ഒരാളുടെ സെക്ഷ്വൽ ഓറിയെന്റേഷൻ, ജെൻഡർ ഐഡന്‍റിറ്റി, അല്ലെങ്കിൽ അത് രണ്ടും, മറ്റുള്ളവരോട് ഡിസ്ക്ലോസ് ചെയ്യുക എന്നുള്ളതാണ്. കൂടുതലും സെക്ഷ്വൽ ഓറിയെന്റേഷനിൽ ‘സോ കോൾഡ്’ മൈനോറിറ്റി എന്ന് പറയുന്ന ഐഡന്റിറ്റികളേതാണോ, അതായിരിക്കും കമിങ് ഔട്ടിന് വേണ്ടി നമുക്ക് ഉപയോഗിക്കേണ്ടി വരിക.
മെയിൻ സ്ട്രീമായി നിൽക്കുന്ന ഹെട്രോ സെക്ഷ്വൽ, സിസ് ജെൻഡർ ഐഡിയയിൽ നിൽക്കുന്ന ഒരു വ്യക്തിക്ക് കമിങ് ഔട്ടിന്റെ ബർഡൻ വരുന്നില്ല. സെക്ഷ്വൽ ഓറിയെന്റേഷനിലും ജെൻഡർ ഐഡന്‍റിറ്റിയിലും ക്വിയറെർ ആയി നിൽക്കുന്ന ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, പാൻസെക്ഷ്വൽ അടക്കമുള്ള കാറ്റഗറികളും ഐഡന്റിറ്റികളുമൊക്കെ പറഞ്ഞിരിക്കുന്ന വ്യക്തികളിൽ ആണ് കമിങ് ഔട്ടിന്റെ ആവശ്യം വരുന്നത്.
കമിങ് ഔട്ടിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നാണ് It is not a one time thing. ഒരു തവണ ചെയ്തിട്ട്, പിന്നീട് കണ്ടിന്യൂ ചെയ്ത് പോകാൻ പറ്റുന്ന ഒരു അവസ്ഥയല്ല കമിങ് ഔട്ട്. അത് ചിലപ്പോൾ ദിവസവും ചെയ്യേണ്ടി വരും. പോകുന്നിടത്തൊക്കെ പറയേണ്ടി വരും. കാരണം every one has an assumption that others are sis gender heterosexual people.
അതിപ്പോൾ എവിടെയൊക്കെ ചെല്ലുന്നോ അവരുടെയൊക്കെ അസംപ്ഷൻ നമ്മൾ ഒരു സിസ്ജെൻഡർ ആയിരിക്കും, ഹെട്രോസെക്ഷ്വൽ മനുഷ്യനായിരിക്കും എന്നത് കൊണ്ട് തന്നെ ഓരോയിടത്തും പോയി തിരുത്തേണ്ടി വരും എന്നുള്ളത് കൊണ്ട് ഓരോ തവണയും നമുക്ക് കമിങ് ഔട്ടിന്റെ ആ ഒരു കണ്ടിന്യുവേഷൻ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ അതൊരു ലൈഫ് ലോങ് പ്രോസസാണ്. നിരന്തരം നമുക്ക് കമിങ് ഔട്ടിന്റെ കാര്യങ്ങളും, ഒരിക്കൽ പറഞ്ഞത് തന്നെ പിന്നെയും, മനസ്സിലാക്കിക്കൊണ്ട് ഇരിക്കുക മറ്റുള്ളവരെ എന്ന ആവശ്യത്തിന് വേണ്ടി പറഞ്ഞുകൊണ്ടേ ഇരിക്കേണ്ടി വരും.
പിന്നെ കമിങ് ഔട്ട് നമ്മൾ എപ്പൊഴും SO, GI & E,SCയുമായി ബന്ധപ്പെട്ട്, അതായത് സെക്ഷ്വൽ ഓറിയെന്റേഷൻ, ജെൻഡർ ഐഡന്‍റിറ്റി ആൻഡ് എക്സ്പ്രഷൻ, സെക്സ് കാരക്ടറിസ്റ്റിക്സുമായി ബന്ധപ്പെട്ടാണ് കൂടുതൽ പറയുന്നത്. ഇപ്പോഴത്തെ, നിലവിലെ കോൺടെംപററി സ്റ്റഡീസ് കമിങ് ഔട്ടിനെ ഇതിലിട്ട് മാത്രമായി ഒതുക്കുന്നില്ല. ഒരു ഇൻ്ററാക്ടിങ് ആയിട്ട്, ഒരുപാട് തരം റേസ്, ഇന്റർസെക്ഷനലായിട്ടുള്ള ഒരുപാട് കാര്യങ്ങളില്, മെയിൻസ്ട്രീം ആയിട്ട് നിൽക്കുന്നതിന്ന് അല്ലാതെ നിൽക്കുന്ന എല്ലാ വ്യക്തികൾക്കും കമിങ് ഔട്ടിന്റെ പ്രോസസ് ചിലപ്പോൾ വേണ്ടി വന്നേക്കാം. അതിപ്പോൾ ഹെട്രോ സെക്ഷ്വൽ മനുഷ്യരാവട്ടെ, ഇപ്പോൾ റേസുമായി ബന്ധപ്പെട്ട്, അതുപോലെ ഡിസബിളിറ്റിയുമായി ബന്ധപ്പെട്ട് ഒക്കെയും കമിങ് ഔട്ടിന്റെ ആവശ്യങ്ങൾ വരാറുണ്ട്. അത് ഓരോ വ്യക്തികളുടെയും കാര്യങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഇതിന്റെ പ്രധാന കാര്യം ‘നോർമേറ്റീവ്’ എന്ന് കരുതപ്പെടുന്ന കാര്യങ്ങൾക്ക് അപ്പുറത്താണ് നമുക്ക് പറയാനുള്ളത് എന്നുണ്ടെങ്കിൽ എപ്പോഴും ഒരു കമിങ് ഔട്ടിന്റെ ഒരു സാധ്യതയുണ്ടാവും. നിങ്ങളുദ്ദേശിക്കുന്നതല്ല, അതല്ല എന്റെ അവസ്ഥ, എന്റെ കാര്യം, എന്റെ നിലപാട്, എന്റെ രാഷ്ട്രീയം എന്നൊക്കെ എപ്പൊഴും നമുക്ക് പറയേണ്ടി വരും. അതുകൊണ്ട് തന്നെ അത് സെക്ഷ്വൽ ഓറിയെന്റേഷനും ജെൻഡർ ഐഡന്‍റിറ്റി ആൻഡ് എക്സ്പ്രഷനും സെക്സ് കാരക്ടറിസ്റ്റിക്സിനും അപ്പുറത്ത് നിൽക്കുന്ന ഒരു പ്രോസസും കൂടെയായിട്ട് വേണം നിലവിൽ നമ്മൾ കമിങ് ഔട്ടുകളെ, തുറന്ന് പറച്ചിലുകളെ വെളിപ്പെടുത്തലുകളെ ഉപയോഗിക്കേണ്ടത്.
പിന്നെ ഇൻറർസെക്ഷനാലിറ്റി തോട്ട്സ്, എപ്പോഴും ഇപ്പറഞ്ഞ പോലെ കമിങ് ഔട്ട് നടത്തുമ്പോൾ പല വ്യക്തികൾക്കും പലതരത്തിലുള്ള അവസ്ഥകളായിരിക്കും. ഇപ്പോ എന്റെ പേഴ്സനൽ എക്സ്പീരിയൻസ് പറഞ്ഞാൽ ഒരു മുസ്ലിം ബാക്ക്ഗ്രൌണ്ടിൽ വരുന്ന എനിക്ക് കം ഔട്ട് ചെയ്യാവുന്ന അവസ്ഥയും ഒരു നോൺ മുസ്ലിം ആയിട്ടുള്ള ഒരു ബാക്ക്ഗ്രൌണ്ടിൽ നിന്ന് വരുന്ന ഒരു വ്യക്തിക്ക് കം ഔട്ട് ചെയ്യാവുന്ന അവസ്ഥയും തമ്മിൽ എന്റയർലി ഡിഫറൻസ് ഉണ്ടായിരിക്കും. ഒരു പാട്രിയാർക്കിയൽ സൊസൈറ്റിയിൽ ഒരു ഫീമെയിൽ ആയി ഐഡന്റിഫൈ ചെയ്യുന്ന ഒരു വ്യക്തിക്ക് ലെസ്ബിയനായിട്ടോ ജെൻഡർ ഐഡന്റിറ്റിയിൽ ക്വിയർ ആയിട്ടോ ഐഡന്റിഫൈ ചെയ്യുന്നു എന്ന് പുറത്ത് പറയാൻ വളരെ പ്രയാസകരമായിരിക്കും.
അതുകൊണ്ട് തന്നെയാണ് നമുക്ക് എപ്പോഴും ലെസ്ബിയൻ കം ഔട്ടുകളുടെ എണ്ണം കുറഞ്ഞിരുന്നതും, ട്രാൻസ്മെൻ ആളുകളുടെ എണ്ണം കുറഞ്ഞിരുന്നതും. ഒക്കെയും ഇത്തരത്തിലുള്ള ഒരു പാട്രിയാർക്കിയൽ ബൈൻഡിങ് ഉള്ളതുകൊണ്ടുതന്നെയാണ്. അപ്പോൾ ഇന്റർസെക്ഷനൽ ആയിട്ടുള്ള കാര്യങ്ങൾ.
പിന്നെ, ഇന്ത്യയിൽ ഇപ്പോൾ ജീവിച്ചിരിക്കുമ്പോൾ ഉള്ളതും കാനഡയിലുള്ള ഒരു ആളുടെയും കമിങ് ഔട്ട് സ്റ്റോറീസ് രണ്ടായിരിക്കും. ഒരു അങ്ങേയറ്റം ട്രഡീഷനൽ ആയിട്ടുള്ള റിലീജിയസ് ആയിട്ടുള്ള ഒരു കൺട്രിയിലുള്ള ആളുടെ കമിങ് ഔട്ട് വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ജീവിതാവസാനം വരെ അവർക്ക് കമിങ് ഔട്ട് ചെയ്യാൻ പറ്റിയെന്ന് വരില്ല. ചിലപ്പോൾ അവർക്ക് മൈഗ്രേറ്റ് ചെയ്ത് പോയിട്ട് മാത്രം കൊണ്ടുവരാൻ പറ്റുന്ന ഒരു സ്വസ്ഥത ഉള്ള ലൈഫായിരിക്കണം അവരെ സംബന്ധിച്ച് അവരുടെ കമിങ് ഔട്ട് സ്റ്റോറി.
So, Everybody has a different story, everybody has a different side എന്നൊരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇപ്പോൾ നമ്മുടെ ഒര കമിങ് ഔട്ട് സ്റ്റോറി വച്ച് നമുക്ക് മറ്റൊരാളെ ജഡ്ജ് ചെയ്യാൻ പറ്റില്ല.
ഇപ്പോൾ എന്റെ കമിങ് ഔട്ട് വളരെ ഈസിയായി പോയി എന്ന് വിചാരിച്ച് വേറൊരാൾക്ക് ചിലപ്പോൾ അതേ ഈസിനെസ് ഉണ്ടാകണം എന്നില്ല. എനിക്ക് കിട്ടിയ സാഹചര്യവും വേറൊരാൾക്ക് കിട്ടുന്ന സാഹചര്യവും തമ്മിൽ വ്യത്യാസമുണ്ടാകും.
അപ്പോൾ ഈ ഒരു ഇന്റെർസെക്ഷനൽ തോട്ട് നമ്മുടെ കമിങ് ഔട്ടുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലായിടങ്ങളിലും, ഇപ്പോൾ നമ്മുടെ കമിങ് ഔട്ട് ആവട്ടെ, നമുക്ക് ചുറ്റുമുള്ളവരുടെയോ നമുക്ക് പരിചയമുള്ളവരുടെയോ അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയുടെയോ ആവട്ടെ, ഇപ്പോ നമ്മൾ നേരിട്ട് അറിയണമെന്നില്ല, അറിയപ്പെടുന്നതോ ഒക്കെയായ ആളായിരിക്കും, അയാളുടെ കമിങ് ഔട്ട്, ആ വ്യക്തിയുടെ കമിങ് ഔട്ട് ഒക്കെയും നമിക്ക് ഈ രീതിയിൽ വേണം മനസ്സിലാക്കാൻ. We can’t judge any one. ഒരാളുടെ കമിങ് ഔട്ടും നമുക്ക് ജഡ്ജ് ചെയ്യാനാവില്ല.
എന്തുകൊണ്ട് പറയേണ്ടി വരുന്നു
പ്രധാനമായിട്ടുള്ള മറ്റൊരു പോയിന്‍റാണ് എന്തുകൊണ്ടാണ് ഈ കമിങ് ഔട്ട് എന്ന് പറയുന്ന ഈ ഒരു കാര്യം നമുക്ക് പറയേണ്ടി വരുന്നത്. കുറച്ച് പേർ എപ്പോഴും ഉള്ളിലും കുറച്ച് പേർ പുറത്തും നിൽക്കുന്നു എന്നുള്ള ആ ഒരു ബൈനറി അതായത് ഒരു ദ്വന്ത ബോധത്തിൽ നിന്നാണ് നമുക്ക് ഈ ഒരു കമിങ് ഔട്ട് എന്ന വാക്കുതന്നെ ഉണ്ടാവുന്നത്.
ഒരു ബൈനറിയുടെ ഭാഗമാണ് കമിങ് ഔട്ട് എന്ന് പറയുന്നത്. കുറച്ച് പേര് പുറത്തുണ്ട് എന്നും കുറച്ച് പേര് അകത്ത് ഇരിക്കുകയാണ് എന്നും ഇത് രണ്ടും തമ്മിൽ കൃത്യമായ ഒരു അതിർവരമ്പുണ്ട് എന്നും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് വരാൻ നല്ല പ്രയാസമുണ്ട് എന്നുമുള്ള ഒരു കൺസെപ്റ്റിൽ നിന്നാണ് ഈ വാക്കുണ്ടായത് തന്നെ.
പബ്ലിക് സ്പേസ് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്നുള്ളതാണ് കമിങ് ഔട്ട്, ഇൻസൈഡ്-ഔട്ട് എന്ന ബൈനറിയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമുക്ക് ഒരാളെയും ബോധ്യപ്പെടുത്താതെ, ഒരാളുടെയും തുറിച്ച് നോട്ടമില്ലാതെ, പൊതുഇടത്തിൽ പോയി തിരിച്ച് വരാൻ കഴിയുന്ന ആ ഒരു അവസ്ഥ. നമ്മുടെ പ്രൈവസി ഒരാളാലും ഹനിക്കപ്പെടാതെ, പ്രൈവറ്റ് സ്പേസിൽ നിൽക്കാൻ കഴിയുന്ന അവസ്ഥ. അത് ഒരു പ്രിവിലേജ് തന്നെയാണ് എന്നുള്ളതാണ് കമിങ് ഔട്ടുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നത്.
ഒരിടത്ത് പോയി തിരിച്ച് വരുമ്പോൾ നമ്മളെ ഒരാൾ തുറിച്ച് നോക്കുന്നു, നമുക്ക് കമന്റുകൾ നേരിടേണ്ടി വരുന്നു, ‘This is not appropriate in public space’ എന്ന് നമ്മൾ വിലക്കുകൾ കേൾക്കേണ്ടി വരുന്നു, ഇതെല്ലാം നമുക്ക് പബ്ലിക് സ്പേസ് നമുക്കുള്ളതല്ല, നമ്മൾ എപ്പോഴും അകത്തിരുന്നാൽ മാത്രമേ സ്വസ്ഥമായിട്ട്, സമാധാനപരമായിട്ട് ഇരിക്കാൻ പറ്റൂ എന്നുള്ള ചിന്ത നമുക്കുള്ളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയുണ്ട്. ഈയൊരു ബൈനറിയുടെ പ്രധാന രൂപീകരണം തന്നെ അങ്ങനെയാണ്.
പബ്ലിക് സ്പേസിൽ, പുറത്ത് കാണിക്കാൻ കൊള്ളാവുന്ന കാര്യങ്ങൾ മാത്രം കാണിച്ചാൽ മതി, പുറത്ത് കാണിക്കാൻ കൊള്ളാവുന്നത് എന്തൊക്കെ എന്ന് പണ്ടുതൊട്ടേ ആളുകൾ ഇവിടെ തീരുമാനിച്ച് വച്ചിട്ടുണ്ട്, it should be heterosexual romance, heterosexual relationships based on family concepts… ഫാമിലി കൺസെപ്റ്റിലായിരിക്കണം. വിവാഹം കഴിക്കാത്ത ഒരു ഹെട്രോസെക്ഷ്വൽ റിലേഷനെയും ഈ പറഞ്ഞ ഓഡിറ്റിങ്ങിന് തന്നെ വിധേയമാക്കുന്നുണ്ടാവും. പബ്ലിക് ഡിസ്പ്ലേ ഓഫ് അഫക്ഷനെ, അതിപ്പോൾ ഏത് ജെൻഡറിന്റെ ആയാലും, ഏത് സെക്ഷ്വാലിറ്റിയുടെ ആണെങ്കിലും ഒരേപോലെ അറ്റാക്ക് ചെയ്യുന്ന ഒരു അവസ്ഥയുള്ള നാടുംകൂടിയാണ് നമ്മുടേത്.
അപ്പോൾ പബ്ലിക് സ്പേസിൽ എന്തൊക്കെ വേണം, എന്തൊക്കെ പാടില്ല, എന്നുപറഞ്ഞ് മാറ്റിനിർത്തുന്നതിലെ ഏറ്റവും അതിന്റെ പ്രശ്നങ്ങൾ നേരിടുന്ന ഒരു വിഭാഗമാണ് ക്വിയർ കമ്യൂണിറ്റി. ജെൻഡർ പ്രകാരം ക്വിയർ ആയിട്ടുള്ള ആളുകളും സെക്ഷ്വാലിറ്റി പ്രകാരം ക്വിയർ ആയിട്ടുള്ള ആളുകളും ഇതിനകത്ത് പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കുറച്ചുകൂടി വിസിബിളായിട്ടുള്ളത് ജെൻഡറിന്റേതായിട്ടുള്ളതുകൊണ്ട് അവിടെയുള്ള അറ്റാക്കും അവിടെയുള്ള മാർജിനലൈസേഷനും കുറച്ചുകൂടി കൂടുതലായിരിക്കും.
ഇപ്പറഞ്ഞ മൊറാലിറ്റി, സദാചാരപരമായിട്ടുള്ള കാര്യങ്ങൾ. മൊറാലിറ്റി കൺസെപ്റ്റ് എന്താണ്, മൊറാലിറ്റി എങ്ങനെയാണ് രൂപീകരിക്കപ്പെടുന്നത്, അതൊക്കെ ഓരോരോ വിഭാഗങ്ങളനുസരിച്ച് മാറിയിരിക്കും. നമ്മുടെ മൊറാലിറ്റി ആയിരിക്കില്ല, മറ്റൊരിടത്തെ മൊറാലിറ്റി. വേറൊരു രാജ്യത്തിന്റെ മൊറാലിറ്റിയും നമ്മുടെ മൊറാലിറ്റിയും തമ്മിൽ നല്ല വ്യത്യാസമുണ്ടാവും. ഓരോ ഇടത്തെയും മൊറാലിറ്റി അനുസരിച്ച് അവിടെയുള്ള കാര്യങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
അപ്പോൾ മൊറാലിറ്റി കൺസെപ്റ്റിനെക്കുറിച്ച് പറയുമ്പോൾ നമ്മളെപ്പോഴും ക്വിയർ നോൺ ക്വിയർ എന്നൊരു ബൈനറി എടുത്ത് ഉപയോഗിക്കാറുണ്ട്. അവിടെയും ഒരു പ്രശ്നമുണ്ടെന്ന് വച്ചാൽ അവിടെയും ഈ മൊറാലിറ്റി കൺസെപ്റ്റ് ക്വിയർ കമ്യൂണിറ്റിക്ക് അകത്തും ചിലപ്പോഴെങ്കിലും പ്രവർത്തിക്കാറുണ്ടാവും.
അവിടെയും ഒരു മോണോ സെക്സിസം നടക്കാറുണ്ടാവും. ഒരു മോണോഗാമസ് റിലേഷൻഷിപ്പിനോടുള്ള മോണോ നോർമേറ്റിവിറ്റി ചിലപ്പോഴുണ്ടാവും. ഒരു വ്യക്തിക്ക് ഒരു പാർട്നർ, അല്ലെങ്കിൽ ജീവിതാവസാനം വരേയ്ക്കും ഒരു പാർട്നർ, സീരിയൽ മോണോഗമി പോലും അനുവദിക്കുന്നതിന് പ്രശ്നമുള്ള ആളുകൾ, അവിടെയും ഇപ്പറഞ്ഞ ഒരു ഡോമിനന്റ് സബ്മിസ്സീവ് പാർട്നർ കൺസെപ്റ്റ്, ഒരാൾ എപ്പോഴും ഡോമിനന്റ് ആയിരിക്കണമെന്ന കൺസെപ്റ്റ് അടക്കം ക്വിയർ കമ്യൂണിറ്റിക്ക് അകത്ത് തന്നെ ഇങ്ങനെ പല മൊറാലിറ്റിയുണ്ട്.
അപ്പോൾ ഇതിനെയും കംഔട്ട് ചെയ്ത്, ഇൻസൈഡ് ചെയ്ത് ഒക്കെയും നമുക്ക് ഡീൽ ചെയ്യേണ്ടി വരും. ഒരു ഗേ വ്യക്തിക്ക് നിങ്ങളുദ്ദേശിക്കുന്ന തരം ഗേ അല്ല ഞാനെന്ന് പറയേണ്ട അവസ്ഥകൾ വരെ പലപ്പോഴും ഉണ്ടാകാം. നിങ്ങളുദ്ദേശിക്കുന്ന തരം ഒരു ലെസ്ബിയനല്ലെന്ന് ഇൻസൈഡ് ദ കമ്യൂണിറ്റി പറയേണ്ട ഒരു അവസ്ഥ പോലും ഉണ്ടാവാറുണ്ട്. ഇതേ സെയിം കാര്യങ്ങൾ തന്നെ ഡിസലേബിൾഡ് വ്യക്തികളും അവരുടെ ലൈഫിൽ പറയേണ്ടി വരും. നിങ്ങളുദ്ദേശിക്കുന്ന തരം ഒരാളല്ല ഞാൻ എന്ന് ഇടക്ക് ശാരദാ ദേവി അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം പറഞ്ഞു. നിങ്ങളുദ്ദേശിക്കുന്ന ഒരാളല്ല എന്ന് പലപ്പോഴും പറയേണ്ടിവരുന്ന ഒരവസ്ഥയെ കുറിച്ചിട്ട്. കാരണം എന്തിനെക്കുറിച്ചും ഒരു നോർമാലിറ്റി കൺസെപ്റ്റുണ്ട്.
അതിപ്പോൾ ഇൻസൈഡ് ദ ക്വിയർ കമ്യൂണിറ്റിക്കും അതുതന്നെയുണ്ട് എന്നുള്ളതുകൊണ്ട് നമ്മളത് മനസ്സിലാക്കേണ്ടതുണ്ട്.
അപ്പോൾ ഇൻസൈഡ്- ഔട്ട് എന്നുപറയുന്ന കൺസെപ്റ്റ് ഇവിടെയുണ്ടാവുന്നത് ഇൻസൈഡിലേക്ക് തള്ളപ്പെടുന്ന ആളുകൾ അദൃശ്യവൽക്കരിക്കപ്പെടുന്നു എന്നുള്ളതാണ്. ‘അതിനുള്ള ഫ്രീഡമൊന്നും ഇല്ല’ എന്നുള്ള ഒരു നിലപാടിലേക്ക് ഔട്ട്സൈഡിലുള്ളവര് വളരെയെളുപ്പം എത്തും ഇവിടെ എൽജിബിടി എജുക്കേഷനുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള് പറഞ്ഞാലും സെക്സ് എജുക്കേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള് പറഞ്ഞാലും ഇതൊക്കെ ഫോറിൻ ആയിട്ടുള്ള ഏർപ്പാടാണ്, ഇറക്കുമതിയാണ്, പാശ്ചാത്യ അട്ടിമറിയും അജണ്ടയുമാണ്, ഇങ്ങനെയുള്ളതൊന്നും ഇവിടെ ഉണ്ടായിരുന്നില്ല എന്ന് വളരെ എളുപ്പത്തിൽ അവർക്ക് പറയാൻ പറ്റും. ബിക്കോസ്, അവർക്ക് അവര് തന്നെ വളരെ നിർബന്ധപൂർവ്വം, ആരും കാണാതെ അടച്ച് നിർത്തുന്ന ഒരു അപ്പുറത്തേക്ക് മാറ്റിവയ്ക്കുന്ന കുറേ ആൾക്കാരെക്കുറിച്ചാണ് അവർ പറയുന്നത്. അവരിവിടെ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവില്ലാതാക്കാൻ എളുപ്പമാണ്. കാരണം പുറത്തുവരാൻ അവർക്ക് അവസരമുണ്ടായിരുന്നില്ല എന്നതുകൊണ്ടു തന്നെ. ഇൻവിസിബിളിറ്റി, ഇപ്പോഴും ഇൻവിസിബിളായിരിക്കുന്ന കാര്യങ്ങളുണ്ട്. ഇപ്പൾ ഗേ, ലെസ്ബിയൻ വ്യക്തികളുടെ കാര്യം വരുമ്പോഴും ബൈസെക്ഷ്വൽ ഇൻവിസിബിളിറ്റുയുണ്ടാവുന്ന സാഹചര്യം, ബൈസെക്ഷ്വൽ വ്യക്തികളുടെ അവസ്ഥ ഇവിടെ മനസ്സിലാകാതെ പോവുന്ന ആലുകളുണ്ട്. പാൻസെക്ഷ്വൽ അവസ്ഥ, അസെക്ഷ്വൽ അവസ്ഥ, അറൊമാന്റിസിറ്റിയുടെ അവസ്ഥകളൊക്കെയും ഇപ്പോഴും, വളരൊ പുരോഗമനാത്മകമായിട്ട് ചിന്തിക്കുന്നവർക്ക് പോലും ഇൻസിവിബിളാണ്.
ക്ലോസെറ്റഡ് ലൈഫ്
ക്ലോസെറ്റ് എന്നൊരു കൺസെപ്റ്റ് നമ്മുടെ ഈ റൂമിന്റെ ഏസ്തെറ്റിക്സുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു കൺസെപ്റ്റായിരുന്നു. നമ്മുടെ വസ്ത്രങ്ങൾ, ചെരിപ്പ്, നമ്മുടെ കോസ്മെറ്റിക്സ് ഒന്നും പുറത്ത് കാണാതെ ഒരു റൂമിനകത്ത് വയ്ക്കുന്ന തരത്തിൽ ഉള്ളറ സ്പെയ്സ് എന്ന തരത്തിൽ വാഡ്രോബ് ടൈപ്പ് ഒരു സാധനത്തെയാണ് ക്ലോസെറ്റ് എന്ന് പറഞ്ഞിരുന്നത്. അപ്പോൾ ആ ഒരു വാക്കിൽ നിന്നാണ്, ആരും കാണാതെ, ബാക്കിയുള്ള, പെട്ടെന്ന് ഒരാള് റൂമിലേക്ക് വന്നാൽ കാണേണ്ട കാര്യങ്ങള് മാത്രം കാണുന്നതാണ് റൂം. കാണേണ്ടാത്ത കാര്യങ്ങൾ വയ്ക്കുന്നതാണ് ആ വാഡ്രോബ്, ആ ക്ലോസെറ്റ് എന്ന ഒരു ഐഡിയയിൽ നിന്നാണ് ഈ ഒരു വാക്ക് ക്വിയർ കമ്യൂണിറ്റി, എൽജിബിറ്റി മനുഷ്യർക്ക് ഉള്ള ആ ഒരു ഉൾവലിഞ്ഞിരിക്കൽ അവസ്ഥയെക്കുറിച്ച് പറയാൻ വേണ്ടി ഉണ്ടായത്. അത് ഒരു മെറ്റഫോറിക്കൽ സ്പെയ്സാണ്, ഒരു രൂപകമാണ്. ഫിസിക്കൽ റിയാലിറ്റി അല്ല ക്ലോസറ്റ് എന്ന് പറയുന്നത്. മറ്റുള്ളവർ തങ്ങളെ അംഗീകരിക്കില്ല എന്ന പേടിയിൽ, സിസ് ഹെട്രോ നോർമേറ്റീവ് ആയിട്ടുള്ള മറ്റുള്ളവരുടെ അസംപ്ഷന് അനുസരിച്ച് തന്റെ യഥാർത്ഥ കാര്യങ്ങൾ പറയാതിരിക്കലും അവർക്ക് ഇഷ്ടമുള്ളതും അവർക്ക് മനസ്സിലാവുന്നതും ആയ കാര്യങ്ങൾ മാത്രം പ്രകടിപ്പിക്കലുമാണ് ശരിക്കും പറഞ്ഞാൽ ബീയിങ് ഇൻ ദ ക്ലോസറ്റ് എന്ന് പറയുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സിസ് ഹെട്രോ നോർമേറ്റീവ് ആയിട്ടുള്ള ഒരു അസംപ്ഷനായിരിക്കും എപ്പോഴും ഉണ്ടാവുക. ഒരു വ്യക്തിക്ക് അങ്ങനെ അല്ല എന്ന് പറയേണ്ടി വരുന്ന ബർഡൻ വരുന്നതും അതുകൊണ്ടാണ്. ഇപ്പോൾ എന്നോട് ചോദിച്ചിട്ടാവില്ല ഞാനൊരു ഹെട്രോ സെക്ഷ്വൽ വ്യക്തിയാണ് എന്ന് വേറൊരാള് അസംപ്ഷൻ ഉണ്ടാക്കി വെക്കുന്നത്. അപ്പോൾ ഞാൻ ഒരു ഗേയാണ് എന്ന് പറയുമ്പോൾ അയാളുടെ അസംപ്ഷനെ തെറ്റിക്കുകയും അയാളുടെ അസംപ്ഷനെ അത്ഭുതം ഞാൻ കാണേണ്ടി വരികയും ചെയ്യുകയാണ്. എന്നോട് ചോദിക്കാതെ അയൾ ഉണ്ടാക്കിവെച്ച അസംപ്ഷന്റെ പേരിലുള്ള ആ ഒരു റിയാക്ഷനാണ് ഞാൻ കാണേണ്ടി വരുന്നത്. അപ്പോൾ ഒരു ഹെട്രോ നോർമേറ്റീവ് ഇടത്ത് കമിങ് ഔട്ടുകൾ റിജക്ഷനോടുള്ള പേടി ഇതൊക്കെ നേരിടേണ്ടി വരുന്ന വ്യക്തികൾ ക്വിയർ ആയിട്ടുള്ള മനുഷ്യരാണ്. അപ്പോൾ ഈ ഒരു അവസ്ഥയിൽ ഇരിക്കുന്ന, റിജക്ഷനെയും മറ്റുള്ള കാര്യങ്ങളെയും ഒക്കെ പേടിച്ച് ഉൾവലിഞ്ഞിരിക്കുന്ന ആ ഒരു മെറ്റഫോറിക്കൽ സ്റ്റേജിനെയാണ് നമ്മൾ ക്ലോസെറ്റഡ് ലൈഫ് എന്ന് പറയാം.
നമ്മൾ എപ്രകാരമാണ് ക്ലോസെറ്റഡ് ലൈഫ് ചെലവഴിക്കുന്നത് എന്നുള്ളത് നമുക്ക് ലോകത്തോടുള്ള മനോഭാവത്തെ വല്ലാതെ നിശ്ചയിക്കുന്നുണ്ട് എന്ന് തിയറിസ്റ്റുകൾ ഒക്കെ പറയുന്നുണ്ട്. ഇപ്പോൾ ക്വിയർ തിയറിയുമായി ബന്ധപ്പെട്ടുള്ള ഒരു ഫൌണ്ടേഷനഷൽ കൃതിയാണ് എപിസ്റ്റമോളജി ഓഫ് ദ ക്ലോസെറ്റ് (Epistemology of the Closet) എന്നുപറയുന്ന സെജ്വിക്കിന്റെ (Eve Kosofsky Sedgwick) കൃതി. ക്ലോസറ്റഡ് ലൈഫിൽ നമുക്ക് കിട്ടുന്ന റിജക്ഷൻസ്, നമുക്കുണ്ടാവുന്ന ചിന്തകൾ ഒക്കെയും ഈ ലോകം എത്രത്തോളം സോഷ്യലി ആസപ്റ്റബിളാണ്, പ്രശ്നമാണ് എന്നുള്ള നമ്മുടെ അഭിപ്രായ രൂപീകരണത്തെ വളരെ സ്വാധീനിക്കുന്നതായിരിക്കും.
നമ്മുടെ പ്രിവിലേജ് അനുസരിച്ച് നമ്മുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നമുക്ക് മാറിക്കൊണ്ടിരിക്കും. ഇപ്പോൾ റീസന്റ്ലി കാണുന്ന ചർച്ചയാണ് എവിടെയാണ് ജാതി എന്നുള്ള കാര്യം പലരും ചോദിക്കാറുണ്ട്. എവിടെയാണ് ജാതി എന്ന് ചോദിക്കുന്നത് ആ പ്രിവിലേജിൽ നിൽക്കുന്നതുകൊണ്ട്, അതിനെ കാണാൻ പറ്റാത്തവരിൽ നിന്ന് വരുന്ന ചോദ്യമാണ്. സ്വന്തം പ്രിവിലേജ് മനസ്സിലാക്കാതെയുള്ള ആ ഒരു പെരുമാറ്റത്തിൽ നിന്നാണ് നമുക്ക് അഭിപ്രായരൂപീകരണവും രാഷ്ട്രീയവും ഒക്കെ ഉണ്ടാവുന്നത്.
സോ, നമ്മുടെ ക്ലോസെറ്റഡ് ലൈഫിൽ നമുക്ക് കിട്ടുന്ന അനുഭവങ്ങൾ, എത്രത്തോളം നമുക്ക് അടിച്ചമർത്തലുണ്ടാവുന്നു അത്രത്തോളം നമുക്ക് ലോകത്തോടുള്ള ആ മെന്റാലിറ്റി ഡിഫൈൻ ചെയ്യുന്നത് മാറിക്കൊണ്ടിരിക്കും. ക്ലോസെറ്റഡ് ലൈഫിലിരിക്കുമ്പോഴുള്ള ഉണ്ടാവുന്ന എല്ലാവരുടെയും കോമണായിട്ടുള്ള കാര്യമാണ് ആംഗ്സൈറ്റി, പിന്നെ ഡിപ്രഷൻ, ഐസൊലേഷൻ. ഒറ്റപ്പെട്ട് ഇരിക്കുകയാണ്, വേറെ ആരും ഇല്ല എനിക്ക് കണക്ട് ചെയ്യാൻ, എന്നെപ്പോലെ ആരുമില്ല എന്നുള്ള ആ ഫിയറിൽ നിന്നാണ് ഓരോ ക്വിയർ വ്യക്തിയുടെയും യാത്ര ആരംഭിക്കുന്നത്. എന്നെപ്പോലെ ഈ ലോകത്ത് ഞാൻ മാത്രമായിരിക്കും… ഞാനടക്കം ഉള്ള ആളുകൾ അത്തരത്തിൽ തന്നെയാണ് ആരംഭിച്ചത്. ഇവിടെ പലരും അതിനോട് ഷെയർ ചെയ്യുന്ന മനുഷ്യരായിരിക്കും എന്നും എനിക്ക് മനസ്സിലാക്കാൻ പറ്റും.
പിന്നെ ഇന്റേണൽ കോൺഫ്ലിക്റ്റ്. പല തരത്തിലുള്ള കോൺഫ്ലിക്റ്റ്. നമുക്ക് ചുറ്റും ഒരു സപ്പോട്ട് സിസ്റ്റം ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നു. ഇപ്പോ അവരുടെ താല്പര്യങ്ങൾ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള പേടി, ഫാമിലി, ഫ്രെൻഡ്സ്, ടീച്ചിങ് ഫാക്കൽട്ടി ഇവരുടെയൊക്കെ പ്രതീക്ഷ, നമ്മുടെ സ്വാതന്ത്ര്യം, ഇങ്ങനെയുള്ള പലതരം കോൺഫ്ലിക്ടുകളെ ഒക്കെ ഈ ക്ലോസെറ്റെഡ് ലൈഫിൽ നമുക്ക് അഭിമൂഖീകരിക്കേണ്ടി വരുന്നു.
പിന്നെ ഇൻഫീരിയർ എല്ലാം സോകോൾഡ് ‘നോർമൽ’ എന്ന് പറയുന്നതും സോകോൾഡ് അടിപൊളി എന്ന് പറയുന്നതുമായിട്ടുള്ള കാര്യങ്ങളല്ല നമുക്ക് ഷെയർ ചെയ്യാനുള്ളത് എന്നുള്ളത് കൊണ്ട് തന്നെ പെട്ടെന്ന് ഇൻഫീരിയർ ആയിട്ടുള്ള ഒരു നിലപാടിലോട്ട് പോകാൻ ചില്ലപ്പോൾ നമ്മൾ പ്രഷർ ചെയ്യപ്പെടും. അത്തരത്തിൽ സ്ട്രോങ് ആണ് ഈ ഹയരാർക്കി എന്ന് പറയുന്നത്. നമ്മള് കുറഞ്ഞ ഒരു തരം മനുഷ്യരാണ് എന്ന് നിരന്തരം തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഒരു സൊസൈറ്റിയാണിത്.
സോ, ക്ലോസെറ്റഡ് ലൈഫിലും, ഒരുപക്ഷേ ക്ലോസെറ്റഡ് ലൈഫിന് ശേഷവും ഇപ്പറഞ്ഞ കാര്യങ്ങളുടെ ഒരു കണ്ടിന്യുവേഷൻ പലയാവർത്തി വന്നുവെന്നിരിക്കും. അവിടെയൊക്കെ നമുക്ക് നമ്മുടെ കമിങ് ഔട്ട് ആവർത്തിക്കേണ്ടി വരുന്നു എന്നതനുസരിച്ച്, എവിടെവച്ച് നമുക്ക് ആ കമിങ് ഔട്ട് കണ്ടിന്യൂ ചെയ്യാൻ പറ്റുന്നില്ല എന്നത് വച്ചിട്ട് ഒക്കെയും നമുക്ക് ഇപ്പറയുന്ന കാര്യങ്ങൾ വന്നുകൊണ്ടേയിരിക്കും എന്നുള്ളതാണ്. ഇത്തരത്തിലുള്ള എന്ത് കാര്യങ്ങളിലും കൃത്യാമായിട്ടുള്ള ഹെൽപ്പിലേക്ക് പോവുക എന്നുള്ളതാണ് അതിന്റെ ഒന്നാമത്തെ ഘട്ടം.
