Dignity
in Diversity
വൈവിധ്യത്തിൽ
അഭിമാനം
Dignity in
Diversity
വൈവിധ്യത്തിൽ
അഭിമാനം
We aim to identify, create and establish ethical/ healthy spaces + practices for our community in the mainstream society. In our ‘community’ we include those who identify as women, LGBTIQA++, ethnic and caste minorities, religious minorities, disabled communities and others who have suffered from injustices historically, generationally.
ഞങ്ങളുടെ കമ്യൂണിറ്റിക്ക് വേണ്ടി ധാർമികവും ആരോഗ്യകരവുമായ അന്തരീക്ഷവും ഇടപെടലുകളും മുഖ്യധാരാ സമൂഹത്തിലുറപ്പിക്കാനുള്ള സാഹചര്യമൊരുക്കാനാണ് ഞങ്ങൾ ഒരുമിച്ചു വന്നിട്ടുള്ളത്. ഞങ്ങളുടെ ‘കമ്യൂണിറ്റി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചരിത്രപരമായും തലമുറകളായും അടിച്ചമർത്തൽ നേരിടേണ്ടി വന്ന, സ്ത്രീകൾ, ക്വിയർ, ദലിത്, ആദിവാസി, ഡിസേബിൾഡ് തുടങ്ങിയ സമുദായങ്ങളെയാണ്.
Our community members suffer from various kinds of violence on everyday basis. There is a need for active intervention in such situations, where every system of justice is biased in favor of the oppressor. We help the members of our community to deal with such situations using constitutional tools such as police, legal help, help of other organizations and individuals, media and others.
ഞങ്ങളുടെ കമ്യൂണിറ്റിയിലുള്ളവർ ദിവസേനയെന്നോണം പലതരത്തിലുള്ള അതിക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. എല്ലാ സംവിധാനങ്ങളും മർദ്ദകർക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ, അത്തരം അതിക്രമങ്ങൾക്കെതിരെ നിരന്തരമായ ഇടപെടൽ ആവശ്യമാണ്. അത്തരം അതിക്രമങ്ങളുണ്ടാവുന്ന സാഹചര്യങ്ങളെ, പൊലീസും നിയമപിന്തുണയും അടക്കമുള്ള ഭരണഘടനാപരമായ സംവിധാനങ്ങളുടെയും വ്യക്തികള്‍, സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെയും സഹായത്തോടെ കൈകാര്യം ചെയ്യുന്നതിനായി ഞങ്ങളുടെ കമ്യൂണിറ്റിയിലുള്ളവരെ ഞങ്ങള്‍ സഹായിക്കുന്നു.
We also provide free/discounted mental health services in situations of crisis with help of Mental Health Action Trust (MHAT), other organisations and individual practitioners.
Mental Health Action Trust (MHAT)
Please Contact In a Situation of Crisis: 0091 8089716967
പ്രശ്നങ്ങളനുഭവിക്കുന്നവര്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കിലോ ഉള്ള മാനസികാരോഗ്യ സേവനങ്ങളും ഞങ്ങള്‍ ലഭ്യമാക്കുന്നു. മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റിന്റെയും (എംഹാറ്റ്) മാനസികാരോഗ്യ രംഗത്തെ മറ്റ് സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് ഇത് ലഭ്യമാക്കുന്നത്.
മെന്റൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് (എംഹാറ്റ്)
നിങ്ങള്‍ എന്തെങ്കിലും പ്രശ്നം നിറഞ്ഞ സാഹചര്യത്തിൽ പെട്ടിരിക്കുകയാണെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം: 0091 8089716967
നമ്മുടെ കമ്യൂണിറ്റിയിലുള്ള നിരവധി പേര്‍ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നുമെല്ലാം വിവേചനം നേരിടുന്നു. അവർ സ്‌നേഹിക്കപ്പെടുകയും അവർക്ക് ധൈര്യം പകരുകയും ചെയ്യേണ്ട ഇടങ്ങളിൽ നിന്നും, അവർക്ക് ക്രിയാത്മകതയോട് കൂടി വളരാൻ കഴിയേണ്ട ഇടങ്ങളിൽ നിന്നുമെല്ലാമാണ് ഇത്തരം വിവേചനങ്ങൾ നേരിടേണ്ടി വരുന്നത്.
Many of our community members face discriminations at homes where they should’ve been loved, at institutions where they should have been emboldened, in societies where they should’ve thrived with creativity.
To empower our community we regularly hold WEBINARS, WORKSHOPS & CAMPS related to relevant topics in history, contemporary struggles, art and more.
നമ്മുടെ കമ്യൂണിറ്റിയെ ശാക്തീകരിക്കാനായി ഈ സമുദായങ്ങളുടെ തന്നെ മറച്ചുവയ്ക്കപ്പെട്ട ചരിത്രങ്ങൾ, സമകാലിക സമരങ്ങൾ, കല തുടങ്ങിയ വിവിധ പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് വെബിനാറുകളും ശില്പശാലകളും ക്യാംപുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നു.